പത്തനംതിട്ട,മല്ലപ്പള്ളി : ചാലപ്പള്ളി കവലയിലും സമീപത്തെ വിവിധ ഭാഗങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാകുന്നു. കവലയ്ക്ക് സമീപവും ചെറിയ കുന്നം, കുടക്കല്ല്, അറഞ്ഞിയ്ക്കൽ, പോത്രക്കുളം അത്യാൽ എന്നിവിടങ്ങളിലാണ് ജനങ്ങൾക്ക് ഭീഷണിയായി ഇവ മാറിയിരിക്കുന്നത്. രാത്രികാലങ്ങളിൽ ഇരുചക്ര വാഹനയാത്രക്കാരെ പിന്തുടർന്ന് നായ്ക്കൾ പലപ്പോഴും ആക്രമിക്കാറുണ്ട്. തെരുവുനായ്ക്കൾ കൂട്ടമായെത്തി വളർത്തുമൃഗങ്ങളെയും ആക്രമിക്കുന്നുണ്ട്. വഴിയിൽ തള്ളുന്ന മാലിന്യങ്ങളാണ് പ്രദേശത്ത് തെരുവുനായ്ക്കളുടെ വർദ്ധനയ്ക്കും ആക്രമണത്തിനും കാരണം. സൈക്കിളിനും സ്കൂട്ടറിനും പിന്നാലെ ഓടുക, പ്രഭാത സവാരി നടത്തുന്ന കാൽനടക്കാരുടെ മേൽ ചാടി വീഴുക എന്നിവ പതിവാണ്.ഇതിനെതിരെ അധികാരികൾ ഇനിയും കണ്ണ് തുറക്കാതെയാകുമോ ?
The nuisance of stray dogs in Mallapally is getting worse